പാസ്‌പോർട്ടിലെ വിവരങ്ങൾ മാറ്റുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനായി ഓഫിസുകള്‍ കയറിയിറങ്ങേണ്ടതില്ല. പേര് അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ത്തന്നെ മാറ്റാനുള്ള സൗകര്യം ഇപ്പോഴുണ്ട്.
പാസ്‌പോർട്ട് സേവ വെബ്സൈറ്റ് അനുസരിച്ച്, പാസ്‌പോർട്ടിലെ പേര് മാറ്റുന്നതിനായി, പാസ്പോര്‍ട്ട് റീ ഇഷ്യു ചെയ്യുന്നതിനായുള്ള അപേക്ഷ നല്‍കണം. കൂടാതെ വ്യക്തിവിവരങ്ങളില്‍ ചില മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ പൂർണമായ ലിസ്റ്റ് കാണാന്‍, ഹോം പേജിലെ “Documents Required” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓൺലൈൻ ചെയ്യേണ്ട വിധം
- ഓണ്‍ലൈന്‍ വഴി പുതിയ പാസ്‌പോർട്ടിനോ പാസ്പോര്‍ട്ട് റീ ഇഷ്യൂ ചെയ്യുന്നതിനോ ഉള്ള അപേക്ഷക്കായി ഉപയോക്താക്കൾ പാസ്‌പോർട്ട് സേവാ പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. https://www.passportindia.gov.in എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.
- റജിസ്റ്റർ ചെയ്ത ശേഷം, പാസ്‌പോർട്ട് സേവാ പോർട്ടലിൽ ലോഗിൻ ചെയ്യുക.
- പാസ്‌പോർട്ട് fresh അല്ലെങ്കില്‍ reissue ചെയ്യുന്നതിനായുള്ള ഇ-ഫോം ഡൗൺലോഡ് ചെയ്യുക.
- ഡൗൺലോഡ് ചെയ്‌ത ഇ-ഫോം പൂരിപ്പിച്ച് വാലിഡേറ്റ് & സേവ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇത് സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായ ഒരു XML ഫയൽ ജനറേറ്റ് ചെയ്യും.
- അപ്‌ലോഡ് ഇ-ഫോമിലൂടെ XML ഫയൽ അപ്‌ലോഡ് ചെയ്യുക. XML ഫയൽ മാത്രമേ സിസ്റ്റത്തിനു സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്നതിനാൽ ഈ ഘട്ടത്തിൽ PDF ഫോം അപ്‌ലോഡ് ചെയ്യരുത്.
- ഫോം അപ്‌ലോഡ് ചെയ്‌ത ശേഷം, പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ (പിഎസ്‌കെ) ഒരു അപ്പോയിൻമെന്‍റ് ഷെഡ്യൂൾ ചെയ്യുന്നതിന് “Pay and Schedule Appointment”എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- തിരഞ്ഞെടുത്ത പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ അപ്പോയിൻമെന്‍റ് ബുക്ക് ചെയ്ത ശേഷം, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (മാസ്റ്റർകാർഡ് & വിസ), ഇന്റർനെറ്റ് ബാങ്കിങ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), അസോസിയേറ്റ് ബാങ്കുകളിൽ മാത്രം), അല്ലെങ്കിൽ SBI ബാങ്ക് ചലാൻ എന്നിവയിലൂടെ ഓൺലൈൻ പേയ്മെന്‍റ് നടത്തുക.
- ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ റഫറൻസ് നമ്പർ (ARN) അല്ലെങ്കിൽ അപ്പോയിൻമെന്‍റ് നമ്പർ അടങ്ങിയ അപേക്ഷാ രസീതിന്‍റെ പ്രിന്‍റ് എടുക്കാം.
- ജനനത്തീയതി തെളിവ്, ഫോട്ടോ സഹിതം ഐഡന്റിറ്റി പ്രൂഫ്, റസിഡൻസ് പ്രൂഫ്, ദേശീയതയുടെ തെളിവ് എന്നിങ്ങനെയുള്ള അസൽ ഡോക്യുമെന്റുകൾ സഹിതം, അപ്പോയിൻമെന്‍റ് ബുക്ക് ചെയ്‌ത പാസ്‌പോർട്ട് സേവാ കേന്ദ്രം (പിഎസ്‌കെ) സന്ദർശിക്കുക.