ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഇന്ത്യയിൽ 4G സേവനം ഇല്ലാത്തതിനാൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണെന്ന് ഡിഎംകെ എംപി ദയാനിധി മാരൻ ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ ചൂണ്ടിക്കാട്ടി. ബിജെപി അംഗങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മാരൻ, ബിഎസ്എൻഎല്ലിന്റെ 4G, 5G സേവനങ്ങൾ നഷ്ടമായെന്നും ഇവിടെ സർക്കാർ മാത്രമാണ് കുറ്റക്കാരെന്നും മാരൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിന്റെ പല തീരുമാനങ്ങളും ഇതര നെറ്റ്വർക്കുകൾക്ക് പ്രയോജനമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ 5G ട്രയൽ പാതിവഴിയിൽ ആയിരിക്കുമ്പോൾ, BSNL ഇപ്പോഴും ഇന്ത്യയിൽ 4G നെറ്റ്‌വർക്ക് സേവനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. 2022 സെപ്തംബറോടെ ഇന്ത്യ മുഴുവൻ 4G അവതരിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ പറഞ്ഞിരുന്നു. 4G ലോഞ്ച് ചെയ്യുന്നതിന് BSNL കുറഞ്ഞത് അഞ്ച് മുതൽ ആറ് വർഷം വരെ വൈകും. സർക്കാർ ഇതൊന്നും മനസ്സിലാക്കാതെ മുന്നോട്ട് പോകുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.