കുടുംബശ്രീ മിഷന്‍ തൊഴില്‍ നൈപുണ്യ പരിശീലനം

0
897

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മിഷന്‍ വഴി ഉടന്‍ ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് പഞ്ചായത്തില്‍ താമസിക്കുന്ന ബിരുദധാരികളും തൊഴില്‍ രഹിതരുമായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കോഴ്സുകള്‍:

1) മെഡിക്കല്‍ റിക്കോര്‍ഡ് അസിസ്റ്റന്റ്. ദൈര്‍ഘ്യം-ഏഴ് മാസം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബിരുദം (ബി.എസ്.സി ബോട്ടണി അല്ലെങ്കില്‍ സുവോളജി അല്ലെങ്കില്‍ പ്ലസ്ടു ബയോളജി സയന്‍സും ഏതെങ്കിലും ബിരുദവും ഉള്ളവര്‍ക്ക് മുന്‍ഗണന, മെഡിക്കല്‍ കോഡിംഗ്, സ്‌ക്രൈബിംഗ്, ട്രാന്‍സ്‌ക്രിപ്ഷന്‍ എന്നിവ ഉള്‍പ്പെട്ടിട്ടുള്ള കോഴ്സ് ആണിത്.

2) ലോണ്‍ പ്രോസസിംഗ് ഓഫീസര്‍. ദൈര്‍ഘ്യം മൂന്നു മാസം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത :ഏതെങ്കിലും വിഷയത്തില്‍ ഉള്ള അംഗീകൃത ബിരുദം (ഏതെങ്കിലും സ്ഥാപനങ്ങളില്‍, അക്കൗണ്ടിംഗ്, ഫിനാന്‍സിംഗ്, സംബന്ധമായ ജോലികള്‍ ചെയ്തിട്ടുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് ലഭിക്കും.) ബാങ്കിംഗ് മേഖലയില്‍ ജോലി നേടാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായുള്ള കോഴ്സ് ആണിത്. എല്ലാ കോഴ്സുകള്‍ക്കും ഇന്‍ഡസ്ട്രി ട്രെയിനിംഗ് ഉണ്ടായിരിക്കും. കോഴ്സ്ഫീ, ഹോസ്റ്റല്‍ ഫീ, എന്നിവയും പരിശീലന കാലയളവിലെ ഭക്ഷണം, പുസ്തകം പഠന ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും.

കോഴ്സുകള്‍ തിരുവനന്തപുരം ജില്ലയിലെ എംഇഎസ് സെന്ററില്‍ നടത്തപ്പെടും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്തര്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും കൂടാതെ പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുകയോ ഇതേ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.നേരിട്ട് അപേക്ഷിക്കാനുള്ള ലിങ്ക് https://forms.gle/7h9LpHuNGgUp4T8h6. കേന്ദ്രഗ്രാമ വികസനമന്ത്രാലയത്തിനു കീഴിലുള്ള പദ്ധതി ആയതിനാല്‍ പഞ്ചായത്തില്‍ താമസിക്കുന്ന വര്‍ക്ക് മാത്രമേ കോഴ്സില്‍ ചേരാന്‍ അവസരം ലഭിക്കുകയുള്ളു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.