ഓൺലൈനിൽ തന്നെ ഇഷ്ട ബ്രാന്റ് അടുത്തുള്ള ബിവറേജിൽ ലഭ്യമാണോ എന്ന് അറിയാൻ സംവിധാനം. കേരള ബിവറേജ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് സംവിധാനം നിലവിൽ വന്നത്.
ചെക്ക് ചെയ്യുന്ന വിധം
- ആദ്യം https://www.ksbc.kerala.gov.in/ എന്ന വെബ് സൈറ്റ് തുറക്കുക.
- തുടർന്ന് Live Stock Details എന്ന ലിങ്കിൽ പോകുക
- തുടർന്ന് ജില്ല സെലക്ട് ചെയ്യുക
- തുടർന്ന് ഔട്ട്ലറ്റ് സെലക്ട് ചെയ്യുക
- ലഭ്യമായ ബ്രാൻഡിന്റെ വിവരങ്ങൾ വില സഹിതം കാണാം.
- മുകളിൽ ബ്രാന്റ് പേര് ഉപയോഗിച്ച് തിരയാനും സംവിധാനം ഉണ്ട്. Search എന്ന കോളത്തിൽ പേര് നല്കി ബ്രാന്റ് വിവരങ്ങൾ അറിയാൻ സാധിക്കും.
തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, പത്തനംതിട്ട , എറണാകുളം, കോട്ടയം, കോഴിക്കോട് വയനാട് ജില്ലകളിലെ ഔട്ട്ലറ്റുകളിലാണ് ആദ്യം നടപ്പിലാക്കിയത്.