കോവിഡ്-19 മഹാമാരി വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ 2021 മെയ് മാസം 30 വരെ സർക്കാർ ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് ചുവടെ പറയുന്ന പ്രകാരം സമയപരിധി ദീർഘിപ്പിച്ച് നല്കിയിരിക്കുന്നു.
- 2020 ജനുവരി 01 മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
- 03/2019 നോ അതിനു ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടതായ എസ്.സി./എസ്.റ്റി ഉദ്യോഗാർത്ഥികൾക്ക് പുതുക്കൽ കാലാവധി 2021 ആഗസ്റ്റ് വരെ 31 ദീർഘിപ്പിച്ചിരിക്കുന്നു. എസ്.സി.എസ്.റ്റി ഉദ്യോഗാർത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല.
- eemployment.kerala.gov.in വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പരിശോധനയ്ക്കായി ഹാജരാകാവുന്നതാണ്.
- എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 31 വരെ പ്രസ്തുത
- സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനായി സമയം ദീർഘിപ്പിച്ചിരിക്കുന്നു. സർട്ടിഫിക്കറ്റ് ചേർക്കൽ, www.eemployment.kerala.gov.inഎന്ന വെബ് സൈറ്റ് വഴി രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയവ ഓൺലൈനായും നിർവഹിക്കാം