കേരള സംസ്ഥാന ഗവണ്മെന്റ് വനമിത്ര പുരസ്‌കാര ജേതാവ് ഡോ. സൈജു ഖാലിദ് ഈ വർഷത്തെ ഗ്ലോബൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. പരിശീലന രംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ എല്ലാം വൃക്ഷ തൈകൾ നടുകയും, വൃക്ഷ വ്യാപനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു. നന്മ മരം എന്ന് പേരിട്ടിരിക്കുന്ന ഈ വൃക്ഷ വ്യാപന പദ്ധതി ഇതിനോടകം ഇന്ത്യക്ക് പുറമെ, വിവിധ ലോക രാജ്യങ്ങളിലും നടപ്പിൽ വരുത്തുവാൻ കഴിഞ്ഞു.
പരിസ്ഥിതി പ്രവർത്തന രംഗത്ത് മികച്ച സംഭാവനകൾ നൽകുന്നവരെ ആദരിക്കുവാൻ നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡും നൽകി വരുന്നു. കടന്നു പോകും മുൻപൊരു കയ്യൊപ്പ് എന്ന സന്ദേശമാണ് വൃക്ഷ വ്യാപനത്തിലൂടെ സൈജു ഖാലിദ് പ്രചരിപ്പിക്കുന്നത്. ഈ പ്രവർത്തനങ്ങളിലെ സുതാര്യതയാണ് എൻ. എച്ച്. ആർ. എഫ് ഗ്ലോബൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാൻ കഴിഞ്ഞത്. സൈക്കോളജിസ്റ് ആയി പ്രവർത്തിക്കുന്ന ഡോ സൈജു ഖാലിദ് മോട്ടിവേഷൻ സംബന്ധമായി രണ്ടു പുസ്തകങ്ങളും ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. എൻ .എച്ച് .ആർ .എഫ് ( നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ ) ചെയർമാൻ ഷഫീഖ് ഷാഹുൽ ഹമീദിന്റെ നാമ നിർദേശപ്രകാരമാണ് ഈ റെക്കോർഡ് ലഭിച്ചത് .