കോവിഡ്-19 പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്യേണ്ടവിധം താഴെപ്പറയുന്നു. കുത്തിവെയ്പ്പ് എടുക്കുന്നതിനായി താഴെപ്പറയുന്ന വെബ് സൈറ്റ് വഴി രജിസ്ട്രഷൻ ചെയ്യുക.
ഉപയോഗിക്കേണ്ട ലിങ്ക് :https://www.cowin.gov.in
കോവിഡ് പോർട്ടലിൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനു മുൻപ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതുക. ആധാർകാർഡ്/വോട്ടർ ഐ.ഡി കാർഡ് ഡ്രൈവിംഗ് ലൈസൻസ്/പാൻകാർഡ്/പെൻഷൻ ഐ.ഡി കാർഡ്) തുടങ്ങിയവ ഉപയോഗിക്കാം.
- വെബ് സൈറ്റ് തുറന്ന് REGISTER/ SIGN IN Yourself ക്ലിക്ക് ചെയ്യുക
- ഒ.ടി.പി ലഭ്യമാകുവാൻ നിങ്ങളുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തുക ഒ.ടി.പി നമ്പർ രേഖപ്പെടുത്തുക
- വെരിഫൈ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക Verify
- തുടർന്ന് തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക
ലിംഗം, ജനിച്ച വർഷം എന്നിവ നൽകി രജിസ്റ്റർ ചെയ്യുക Add more ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും നാലുപേർക്ക് രജിസ്റ്റർ ചെയ്യാം
വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ഷെഡ്യുൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ SCHEDULE എന്ന ഓപ്ഷൻ വരും SCHEDULE NOW ക്ലിക്ക് ചെയ്യുക
അതിൽ താമസ സ്ഥലത്തെ പിൻകോഡ് നൽകുകയോ ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും
തീയതിയും സമയവും നൽകി വാക്സിനേഷൻ ഉറപ്പിക്കുക. വാക്സിനേഷൻ സെന്ററിൽ Appointment Slip പ്രിന്റ് ഔട്ട് എടുത്തതോ മൊബൈലിൽ വന്ന മെസ്സേജോ ഹാജരാക്കുക.