കേരള സ്‌റ്റേറ്റ് ബിവറേജ് കോർപ്പറേഷന്റെ ടോക്കൺ ബുക്കിങ്ങ് ആപ്പായ BevQ ആപ്പിന്റെ പുതിയ അപ്ഡേറ്റഡ് വേർഷൻ പ്ലേസ്റ്റോറിൽ എത്തി. പുതിയ അപ്ഡേഷൻ പ്രകാരം ഉപഭോക്‌താക്കൾക്ക് പിൻകോഡ് മാറ്റാൻ സാധിക്കുന്നതാണ് കൂടാതെ ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഔട്ട്ലറ്റ് തിരഞ്ഞെടുത്ത് മദ്യം വാങ്ങാനുമുള്ള സംവിധാനവും നിലവിൽ വന്നു.
ഈ സംവിധാനങ്ങൾ ലഭിക്കാൻ പ്ലേ സ്റ്റോറിൽ പോയി ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.