2022 മാർച്ച് 31 ന് മുൻപ് പാൻ – ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ 1000 രൂപ പിഴ

0
1162

2022 മാർച്ച് 31 ന് മുൻപ് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് അസാധു ആകുന്നതാണ്. കൂടാതെ ലിങ്ക് ചെയ്യാത്തവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കാൻ തീരുമാനം. പാൻ കാർഡ് ആധാർ കാർഡ് ലിങ്ക് ചെയ്യേണ്ട സമയ പരിധി 2022 മാർച്ച് 31 വരെ നീട്ടിയിരുന്നു.

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ് സൈറ്റ് വഴി പാൻ – ആധാർ ലിങ്കിങ്ങിന് സൗകര്യമുണ്ട്. ലിങ്ക് ചെയ്യാൻ വേണ്ടി https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar വെബ് സൈറ്റ് സന്ദർശിക്കുക.

  • പാൻ കാർഡ് നമ്പർ ആധാർ നമ്പർ കൊടുത്ത് OTP വാലിഡേറ്റ് ചെയ്യുക.
  • ആധാറിലെയും പാൻ കാർഡിലേയും വിവരങ്ങൾ വാലിഡേറ്റ് ചെയ്തു കഴിഞ്ഞാൽ വിജയകരമായി പൂർത്തിയാക്കി എന്ന മെസേജ് കാണാവുന്നതാണ്.

ആധാർ പാൻ Link ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്ത് നോക്കാൻ താഴെ പറയുന്ന ലിങ്ക് ഉപയോഗിക്കുക https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status