ഇന്ത്യൻ 2: ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണം

0
24

പ്രമുഖ സംവിധായകൻ ഷങ്കർ സംവിധാനം ചെയ്ത് കമൽഹാസൻ, സിദ്ധാർഥ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഇന്ത്യൻ 2 ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളിലെത്തി. എന്നാൽ, ചിത്രത്തിന് കേരള ബോക്സ് ഓഫീസിൽ നിന്ന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്.

ചില പ്രേക്ഷകർ ചിത്രത്തെ പ്രശംസിക്കുന്നുണ്ട്. കമൽഹാസന്റെ മികച്ച അഭിനയം, സമകാലിക പ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കഥ എന്നിവയെ ഇവർ പ്രശംസിക്കുന്നു. നൂറുവയസ്സിന് മുകളിൽ പ്രായമുള്ള സേനാപതി എന്ന കഥാപാത്രത്തെ കമൽ അനശ്വരമാക്കിയിരിക്കുന്നു എന്നാണ് അഭിപ്രായം. അന്തരിച്ചു പ്രമുഖ നടൻ നെടുമുടി വേണു ഉൾപ്പെടെ പല അഭിനേതാക്കളെയും ആർട്ടിഫിഷ്യൻ ഇൻ്റലിജൻസ് ഉപയോഗിച്ച് പുന:സൃഷ്ടിച്ചിട്ടുണ്ട് ചിത്രത്തിൽ.

അതേസമയം, ചിത്രം നിരാശപ്പെടുത്തിയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആദ്യ ചിത്രത്തിന്റെ മികവ് വീണ്ടെടുക്കാൻ സംവിധായകന് സാധിച്ചിട്ടില്ലെന്നും കഥ പഴയ രീതിയിലുള്ളതും പ്രവചനാതീതമല്ലാത്തതുമാണെന്നും ഇവർ പറയുന്നു. മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ചിത്രം ഏതുവിധം സ്വീകരിക്കപ്പെടും എന്നു വരും ദിവസങ്ങളിൽ കാത്തിരുന്നു കാണണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.