വിജയ് നായകനാവുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ‘ബീസ്റ്റി’ന്‍റെ (Beast) റിലീസ് സംബന്ധിച്ച് നിര്‍ണ്ണായക അപ്‍ഡേറ്റുമായി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. പുതുവത്സര ആശംസയുമായി പുറത്തിറക്കിയ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് അപ്‍ഡേറ്റും എത്തിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ റിലീസ് ആയി തിയറ്ററുകളിലെത്തും
Happy New Year Nanba ❤ ⁰From team #Beast @actorvijay @Nelsondilpkumar @anirudhofficial @hegdepooja @manojdft @Nirmalcuts @anbariv #BeastFromApril pic.twitter.com/xNYz8kGYwP
— Sun Pictures (@sunpictures) December 31, 2021
ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടറി’ന്‍റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ അടുത്ത ചിത്രം എന്ന പ്രത്യേകതയുമുണ്ട്. പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും അപര്‍ണ്ണ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.