ട്രേഡ് അപ്രന്റീസ്ഷിപ്പ് ലഭിക്കുന്നതിനായി എങ്ങനെ രജിസ്ട്രേഷൻ നടത്താം

0
1131

ITI പാസായ ട്രെയിനികൾക്ക് ട്രേഡ് അപ്രന്റീസ്ഷിപ്പ് ലഭിക്കാൻ താഴെപ്പറയുന്ന രീതിയിൽ രജിസ്ട്രേഷൻ നടത്തുക.ട്രേഡ് അപ്രന്റീസ്ഷിപ്പ് ലഭിക്കുന്നതിനായി നടത്തേണ്ട റജിസ്ടേഷനുകൾ പൂർണമായും ഓൺലൈനിൽ ആക്കിയിരിക്കുന്നു. താഴെ കാണുന്ന രണ്ട് ലിങ്കുകൾ ഉപയോഗിച്ച് രെജിസ്ട്രേഷൻ പൂർത്തീകരിക്കുക.

അപ്രന്റീസ്ഷിപ്പിനായുള്ള നാഷനൽ പോർട്ടലിൽ നിങ്ങൾ റജിസ്റ്റർ ചെയ്ത് റജിസ്ടേഷൻ നമ്പർ കരസ്ഥമാക്കുക (ഉദാഹരണം: A12345678)
സൈറ്റ് www.apprenticeshipindia.org
Candidate Registration പൂർത്തീകരിക്കുന്നതിന് സഹായകമായ വീഡിയോ സൈറ്റിൽ ലഭ്യമാണ്.
രെജിസ്ട്രേഷൻ നമ്പർ ലഭ്ച്ചതിനു ശേഷം, പ്രൊഫൈൽ ആക്ടിവേറ്റ് ചെയ്യേണ്ടതാണ്. അതിന് ശേഷം വീണ്ടും ലോഗിൻ ചെയ്ത് പ്രൊഫൈൽ കംപ്ലീഷൻ 100% പൂർത്തീകരിക്കണം. അതിനായി നിങ്ങളുടെ ആധാർ കാർഡ്, ഫോട്ടോ, ITI സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ ആഡ് ചെയ്ത് പോർട്ടൽ രെജിസ്ട്രേഷൻ 100% പൂർത്തീകരിക്കേണ്ടതാണ്.

കൊല്ലം ജില്ലയിലാണ് നിങ്ങളെങ്കിൽ Kollam RI Center ൽ റജിസ്റ്റർ ചെയ്യണം. അതിനായി ഈ ലിങ്ക് ഉപയോഗിക്കുക.
https://forms.gle/VMnkuKx5mf7VjaaU7
അപ്രന്റീസ് സെലക്ഷൻ ലഭിക്കുന്ന മുറക്ക് മാത്രം നേരിട്ട് ഓഫീസിൽ പോയാൽ മതി.

നിങളുടെ ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ സ്ഥിരമായി നിലനിർത്തേണ്ടതാണ്. എല്ലാ അറിയിപ്പുകളും ഇവയിലൂടെ മാത്രമായിരിക്കും. യുസർ നെയിം പാസ്സ്‌വേർഡ് എന്നിവ കൃത്യമായി സൂക്ഷിക്കേണ്ടതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.