സ്‌കോൾ- കേരള: അപേക്ഷിക്കാം ഡിസംബർ വരെ

0
653

സ്‌കോൾ- കേരള ഹയർ സെക്കൻഡറി ഓപ്പൺ റഗുലർ, പ്രൈവറ്റ്, സ്പെഷൽ കാറ്റഗറി ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.scolekerala.org ഓപ്പൺ റഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളുണ്ട്. വിദ്യാർഥികൾക്ക് സ്വയം പഠനസഹായികളും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാബ് സൗകര്യവും അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസുകളും ലഭിക്കും.

പ്രൈവറ്റ് റജിസ്ട്രേഷൻ വിഭാഗത്തിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത തിരഞ്ഞെടുത്ത വിഷയ കോംബിനേഷനുകളിൽ അപേക്ഷിക്കാം. സ്പെഷൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ റജിസ്ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയ വിഷയ കോംബിനേഷന് (പാർട്ട് III) അപേക്ഷ സമർപ്പിക്കാം.
 പിഴ കൂടാതെ 2021 ഡിസംബർ 15 വരെയും 60 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് റജിസ്റ്റർ ചെയ്യാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.