പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

0
611

പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും സംയുക്തമായി നടത്തുന്ന സൈബർശ്രീ പരിശീലന പദ്ധതിയിൽ പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിനായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ ക്ഷണിച്ചു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

ബി.ടെക്, എം.സി.എ, എം.
എസ്‌സി കമ്പ്യൂട്ടർ സയൻസ് വിജയിച്ചവർക്കും പരിശീലനം പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടക്കം സൈബർശ്രീ സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല.പി.ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിൽ അപേക്ഷിക്കാം. അപേക്ഷ ഫോം www.cybersri.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ cybersricdit@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും അയക്കാം. ഫോൺ: 0471 2933944, 9895788334, 9447401523, 9947692219.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.