സംസ്ഥാനത്ത് 98 പോളിടെക്നിക്കുകളിലെ എൻജിനീയറിങ് ഡിപ്ലോമ അഡ്മിഷന് ഇപ്പോൾ അപേക്ഷിക്കാം

0
704

സംസ്ഥാനത്ത് 98 പോളിടെക്നിക്കുകളിലെ 24,370 എൻജിനീയറിങ് ഡിപ്ലോമ സീറ്റുകളിലേക്ക് അപേക്ഷിക്കാം. കൊമേഴ്സ് , മാനേജ്മെന്റ് അടക്കം എല്ലാ കോ ഴ്സുകളും 3 വർഷം. ടൂൾ ആൻഡ് ഡെ കോഴ്സിനു മാത്രം പഠനശേഷം 12 മാസം ഇൻപ്ലാന്റ് ടെയിനിങ്. www.polyadmission.org എന്ന വെബ്സൈറ്റിൽ 2020 ഒക്ടോബർ19ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കാൻ പ്രയാസമുള്ളവരെ സഹായിക്കാൻ എല്ലാ പോളിടെക്നിക്കുകളിലും സൗജന്യ ഹെൽപ് ഡെസ്ക് ഉണ്ട്. 22ലെ ട്രയൽ അലോട്മെന്റിനുശേഷം മുൻഗണനാക്രമം മാറ്റി സമർപ്പിക്കാൻ സമയം നൽകും.

പ്രവേശന യോഗ്യത

ഉപരിപഠനത്തിന് അർഹതയോടെ രണ്ടു ചാൻസിനകം SSLC ടിഎച്ച്എസ്എൽ സി തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. സയൻസും പഠിച്ചവർക്ക് എൻജിനീയറിംഗ് കൊമേഴ്സ് എന്നീ രണ്ടു കെവഴികളിലേക്കും അപേക്ഷിക്കാം. കണക്ക് പഠിച്ചെങ്കിലും മറ്റു സയൻസ് വിഷയങ്ങൾ പഠിക്കാത്തവർ കൊമേഴ്സ് കൈവഴിയിലേ മാത്രമേ അപേക്ഷിക്കാനാകു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.