നിഫ്ട് – ൽ ബിരുദ, മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം

0
811

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി) കേരളത്തിൽ കണ്ണൂർ ഉൾപ്പടെ, 17 കേന്ദ്രങ്ങളിലായി ഫാഷൻ ഡിസൈനിംഗ്/ടെക്നോളജി മേഖലകളിൽ നടത്തുന്ന ബിരുദ, പോസ്റ്റ് ഗ്രാജുവറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദ തലത്തിൽ, ബാച്ചലർ ഓഫ് ഡിസൈൻ (ബി.ഡസ്), ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്) എന്നീ രണ്ടു പ്രോഗ്രാമുകളാണുള്ളത്.
ഫാഷൻ ഡിസൈൻ, ലതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്ടൈൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ എന്നീ സവിശേഷ മേഖലകളിലാണ്, ബി.ഡസ് പ്രോഗ്രാം ഉള്ളത്. ഏതു സ്ട്രീമിൽ പഠിച്ചും പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല യോഗ്യത (5 വിഷയത്തോടെ), 3/4 വർഷ ഡിപ്ലോമ യോഗ്യത എന്നിവയുള്ളവർക്കും അപേക്ഷിക്കാം.

അപ്പാരൽ പ്രൊഡക്ഷൻ ബി.എഫ്.ടെക് – ന്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ് ടു/തത്തുല്യo/നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ് ടു തല യോഗ്യത നേടിയവർ, 3/4 വർഷ എൻജിനിയറിങ് ഡിപ്ലോമക്കാർ എന്നിവർക്ക് അപേക്ഷിക്കാം.
ബിരുദപ്രോഗ്രാം പ്രവേശനത്തിന് പ്രായം 1.8.2021 ന് 24 വയസ്സിൽ താഴെയായിരിക്കണം. പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്.

മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ:

  • മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡസ്),
  • മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്),
  • മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മൻ്റ് (എം.എഫ്.എം) മാസ്റ്റേഴ്സ് പ്രവേശനത്തിന് പ്രായപരിധിയില്ല. പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യത, https://applyadmission.net/nift2021/ ലും അവിടെനിന്നും ഡൗൺലോഡു ചെയ്തെടുക്കാവുന്ന പ്രോസ്പക്ടസിലും കിട്ടും.

എല്ലാ കോഴ്സുകൾക്കും പ്രവേശനപരീക്ഷ (എഴുത്തുപരീക്ഷ) ഉണ്ടാകും. ബി.ഡസ് പ്രവേശനത്തിന് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, ജനറൽ എബിലിറ്റി ടെസ്റ്റ് എന്നിവയടങ്ങുന്ന പ്രവേശന പരീക്ഷയാണ്, ആദ്യഘട്ടം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സിറ്റുവേഷൻ ടെസ്റ്റ് ഉണ്ടാകും. ബി.എഫ്.ടെക് പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും. മാസ്റ്റേഴ്സ് പ്രവേശന പരീക്ഷാ ഘടന വെബ് സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 14 ന് നടത്തുന്ന യു.ജി/ പി.ജി. പ്രവേശനപരീക്ഷകൾക്ക് കണ്ണൂർ, കൊച്ചി, എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

ഓൺലൈൻ അപേക്ഷ, 2021 ജനവരി 21 വരെ, https://applyadmission.net/nift2021/ വഴി നൽകാം. ലേറ്റ് ഫീസോടെ ജനവരി 24 വരെ നൽകാം.

കണ്ണൂർ കേന്ദ്രത്തിലെ പ്രോഗ്രാമുകൾ: ബിരുദതലം- ബി.ഡസ് – ഫാഷൻ ഡിസൈൻ, ടെക്സ്ടൈൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ; ബി.എഫ്‌.ടെക്. പി.ജി – എം.ഡസ്, എം.എഫ്.എം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.