കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകളിൽ അപേക്ഷിക്കാം

0
562

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്,
  • ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി,
  • ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ്,
  • വെബ് ഡിസൈൻ & ഡെവലപ്പ്‌മെന്റസ്,
  • ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് എന്നിവയാണ് കോഴ്‌സുകൾ.

പ്ലസ്ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ksg.keltron.in ൽ അപേക്ഷ ഫോം ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട്.പി.ഒ, തിരുവനന്തപുരം. ഫോൺ: 8590605260, 0471-2325154.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.