പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ കോഴ്സ്

0
921

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവയിലുള്ള ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡി.റ്റി.പി. ഡാറ്റാ എൻട്രി കംപ്യൂട്ടർ കോഴ്‌സുകളുടെ സൗജന്യ പരിശീലനം നൽകും. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഡി.റ്റി.പി.യ്ക്ക് ഡാറ്റാ എൻട്രിയോ, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ലോവാറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃതമായ പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2022 ഡിസംബർ 24ന് മുമ്പ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.