പവർ പ്ലാന്റുകളിൽ എൻജിനിയർ ആകാം, അവസരവുമായി അസാപ് കേരള

0
507

പവർ പ്ലാന്റുകളിൽ എൻജിനിയർ ആകാം, അവസരവുമായി അസാപ് കേരള
ഊർജ്ജ മേഖലയിൽ അനുദിനം വളർന്നു വരുന്ന തൊഴിലവസരങ്ങൾ കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, കേന്ദ്ര ഊർജ്ജമന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി (NPTI) ചേർന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പവർ പ്ലാന്റ് എൻജിനിയറിങ് പഠനത്തിന് അവസരം ഒരുക്കുന്നു.

പഠന ശേഷം തൊഴിൽ ഉറപ്പു തരുന്ന ഈ കോഴ്‌സ്, എൻജിനിയറിങ് ബിരുദധാരികൾക്ക് പ്രയോജനപ്പെടുത്താം. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
പവർ പ്ലാന്റുകളിൽ എൻജിനിയർ ആയി തൊഴിൽ ലഭിക്കാൻ സഹായിക്കുന്ന കോഴ്‌സിൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, പവർ അനുബന്ധ എഞ്ചിനീയറിംഗിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവർക്കു പങ്കെടുക്കാം.

വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്രമുഖ കമ്പനികളിൽ തൊഴിലവസരവുമുണ്ട്.
മെറിറ്റ് അടിസ്ഥാനത്തിൽ ആദ്യത്തെ 30 പേർക്കാണ് പ്രവേശനം. കോഴ്‌സ് ഫീസും, മറ്റ് വിവരങ്ങളും അസാപ് കേരള വെബ്‌സൈറ്റ് ആയ asapkerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495999709/623.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.