പ്ലസ് ടു സയൻസ് പഠിച്ച പെൺകുട്ടികൾക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൻറെ കീഴിലുള്ള നഴ്സിങ് കോളേജുകളിൽ പഠിക്കാൻ അവസരം. നാലുവർഷത്തെ B.Sc നഴ്സിങ് കോഴ്സുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
- പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (40 സീറ്റ്)
- കൊൽക്കത്തെ കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് (30)
- ഇന്ത്യൻ നേവൽ ഹോസ്പിറ്റൽഷിപ്പ് അശ്വിനി (40)
- ന്യൂഡൽഹി ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ (30)
- ലഖ്നൗ കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻ ഡ് (40)
- ബെംഗളുരു കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സ് (40) എന്നീ കേന്ദ്ര ങ്ങളിലായി ആകെ 220 സീറ്റാണുള്ളത്.
അവിവാഹിതരായ പെൺകുട്ടികൾക്കാണ് അവസരം. വിവാഹമോചനം ലഭിച്ചവർക്കും നിയമപരമായി ബന്ധം വേർപെടുത്തിയവർക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം. കോഴ്സ് കഴിഞ്ഞ് മിലിറ്ററി നഴ്സിങ് സർവീസസിൽ സേവനമനുഷ്ഠിക്കേണ്ടി വരും. ഇതിനായുള്ള ബോണ്ട് പ്രവേശനസമയത്ത് നൽകണം. പരിശീലനകാലത്ത് വിദ്യാർഥികൾക്ക് സൗജന്യഭക്ഷണം, താമസം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ ലഭിക്കും.
യോഗ്യത
പ്ലസ്ടു/തത്തുല്യപരീക്ഷ ആദ്യശ്രമത്തിൽ ജയിച്ചിരിക്കണം. കൂടാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു തലത്തിൽ മൊത്തം 50 ശതമാനം മാർക്ക് നേടിയിരിക്കണം. 2020-21 വിദ്യാഭ്യാസവർഷത്തിൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് യോഗ്യതാരേഖകൾ ഹാജരാക്കണം.
ശാരീരികയോഗ്യത: അപേക്ഷകർക്ക് കുറഞ്ഞത് 152 സെൻറിമീറ്റർ ഉയരമു ണ്ടായിരിക്കണം.
പ്രായം: ജനനം 1996 ഒക്ടോബർ ഒന്നിനും 2004 സെപ്റ്റംബർ 30-നും (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ഇടയ്ക്കായിരിക്കണം .
എസ്.സി., എസ്.ടി. വിദ്യാർഥികൾക്കായി 15 സീറ്റുകളും എൻ.സി.സി. “സി’ സർട്ടിഫിക്കറ്റുള്ള വിദ്യാർഥികൾക്കായി 25 സീറ്റും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷ
www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. അപേക്ഷിക്കുന്ന സമയത്ത് ലഭിക്കുന്ന യൂസർ നെയിമും പാസ്വേഡും കുറിച്ചു വെയ്ക്കണം.
അപേക്ഷാഫീസ്: 750 രൂപ.ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ച ശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ സൂക്ഷിച്ചുവെയ്ക്കണം. അപേക്ഷ സ്വീകരി ക്കുന്ന അവസാനതീയതി: 2021 മാർച്ച് 10,