തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്കുള്ള ഒരു യാത്ര. കെ എസ് ആർ ടി സി ബസിൽ സൈഡ് സീറ്റിൽ ഇടം പിടിച്ചു. ബസ് തിരിക്കാൻ ഇനിയും 15 മിനിറ്റ് എടുക്കും. വെറുതേ പുറത്തേക്ക് കണ്ണോടിച്ചു. ഒരു വഴിയോര കച്ചവടക്കാരൻ. മാല, വള എന്നിവ സ്റ്റാന്റിൽ വെച്ച് വില്ക്കുന്നയാൾ. ഭാര്യ ഉണ്ട് കൂടെ 3 കുട്ടികൾ. ഇടയ്ക്ക് അയാൾ മദ്യ കുപ്പി തുറന്ന് ഒരു ഗ്ലാസ്സിൽ ഒഴിച്ച് വേഗത്തിൽ അകത്താക്കി. ഒരു പെൺകുട്ടി അവിടെ ഓടി കളിയ്ക്കുന്നു.
പെട്ടന്ന് അവൾ നടന്ന് ഞാൻ ഇരുന്ന ബസിൽ കയറി ഭിക്ഷ യാജിക്കാൻ തുടങ്ങി. നടന്ന് എന്റെയടുക്കൽ എത്തി. കൈയിൽ ആകെയുള്ള ഒരു രൂപ നാണയം അവൾക്ക് നല്കി. വേറെ ചില്ലറ കാശ് ഒന്നും കൈയിലില്ലാ. അവൾ അതും വാങ്ങി അടുത്തിരുന്ന ചെറുപ്പക്കാരൻ നല്കിയ ബിസ്കറ്റുമായി അമ്മയുടെ അടുക്കലേക്ക് ഓടി.
ബിസ്കറ്റ് കഴിച്ചതിന് ശേഷം ഇഴഞ്ഞ് നടന്ന ഇളയ കുഞ്ഞുമായി അവൾ വീണ്ടും ഭിക്ഷാടനം തുടങ്ങി. ബസ് യാത്ര തുടങ്ങി. കുണ്ടറയ്ക്ക് ടിക്കറ്റ് എടുത്തു. 91 രൂപ !!! 100 രുപ കൊടുത്ത് താഴ്മയായി പറഞ്ഞു “1 രൂപ ചില്ലറ ഇല്ല സാർ” എന്ന്..
കണ്ടക്ടർ 10 രൂപ തന്നിട്ട് പോയി. ബസ് കുണ്ടറ എത്തി. ബസിൽ നിന്ന് ഇറങ്ങിയ ഉടൻ വീടിന്റ അടുക്കലേക്കുള്ള ബസ് കിട്ടി.
ഓടി കയറി. ടിക്കറ്റ് എടുത്തു. 12 രൂപ. വീണ്ടും പരീക്ഷണം. 20 രുപ കൊടുത്ത് ടിക്കറ്റ് വാങ്ങി. അയാൾ ബാക്കി തുക 2 രൂപ നല്കാതെ തരില്ലാ എന്ന് വിചാരിച്ച് യാത്ര തുടങ്ങി. പെട്ടന്ന് അടുത്ത് നിന്ന യാത്രക്കാരൻ ” 10 രൂപ വാങ്ങിച്ചോളു എനിക്ക് 2 രൂപ തരാൻ ഉണ്ട്” എന്ന് പറഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. കണ്ടക്ടർ എനിക്ക് 10 രൂപ നല്കി.
ഏത് ചെറിയ കാര്യത്തിലും അതിന്റേതായ ഫലങ്ങൾ നമ്മളിൽ വന്നു ചേരുമെന്ന് ഒരിക്കൽ കൂടി മനസ്സിലായ ദിവസം : _ നാണയം..