സാങ്കേതിക വിദ്യകൾ കോർത്തിണക്കിയൊരു ഉൽപന്നം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം സ്റ്റാർട്ടപ്പ് തുടങ്ങുകയാണ് ലക്ഷ്യമെങ്കിൽ ആദ്യം കമ്പനി റജിസ്റ്റർ ചെയ്യണം. അതിനു ശേഷം സ്റ്റാർട്ടപ് ഇന്ത്യയുടെ വെബ്സൈറ്റിലും സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം കേരള സ്റ്റാർട്ടപ് മിഷനിലും റജിസ്റ്റർ ചെയ്യാം. സ്റ്റാർട്ടപ് സംബന്ധിച്ച എല്ലാ വിവരങ്ങളും അപേക്ഷയ്ക്കൊപ്പം പൂരിപ്പിച്ചു നൽകണം.
- ആദ്യം കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ കമ്പനി റജിസ്റ്റർ ചെയ്യണം. ഒറ്റയ്ക്കോ പങ്കാളിത്ത വ്യവസ്ഥയിലോ ആകാം.
- റജിസ്ട്രേഷനു ശേഷം ലഭിക്കുന്ന കമ്പനി ഐഡന്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് www.startupindia.gov.in വഴി അപേക്ഷ നൽകണം.
- റജിസ്ട്രേഷൻ, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുക.
- 5–7 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കും.
- ഇതോടു കൂടി ഇന്ത്യയിലെ സ്റ്റാർട്ടപ്പിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കമ്പനിക്കു ലഭിക്കും.
കേരള സ്റ്റാർട്ടപ് മിഷൻ റജിസ്ട്രേഷൻ എടുക്കുന്ന നടപടികൾ:
- www.startups.startupmission.in വഴി കമ്പനി സംബന്ധിച്ച വിവരങ്ങൾ നൽകി അപേക്ഷിക്കണം.
- അപേക്ഷാ ഫീസില്ല.
- 2–3 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കും.
- സ്റ്റാർട്ടപ് മിഷൻ നൽകുന്ന യുണീക് ഐഡിയാണ് റജിസ്ട്രേഷൻ ഐഡി
- സ്റ്റാർട്ടപ് ഇന്ത്യ, കേരള സ്റ്റാർട്ടപ് മിഷൻ എന്നിവയുടെ പരിപാടികൾ, പദ്ധതികൾ എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും റജിസ്റ്റർ ചെയ്ത കമ്പനികൾക്ക് സ്വാഭാവികമായും ലഭിക്കും.