ഇന്റർനെറ്റ് ചരിത്രം : History of Internet

0
1293

അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ പദ്ധതിയായ ARPANET(Advanced Research Projects Agency Network) എന്ന പേരിൽ ഒരു ചെറിയ ശൃംഖല (നെറ്റ്വർക്ക്) യിലൂടെ ഇന്റർനെറ്റിന് തുടക്കമിട്ടത്. ആയിരത്തിതൊള്ളായിരത്തി എഴുപതുകളിൽ അമേരിക്കൻ പ്രതിരോധ സേനക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന സർവ്വകലാശാലകളിലേയും തൊഴിൽ സ്ഥാപനങ്ങളിലെയും കമ്പ്യൂട്ടറുകൾ ഈ ശൃംഖലയുമായി ബന്ധിപ്പിച്ചു. 1984 ൽ ARPANET ൽ നിന്നും വേർതിരിഞ്ഞ് അമേരിക്കൻ സൈന്യത്തിന്റെ ഉപയോഗത്തിന് മാത്രമായി സൈനിക ശൃംഖലയായ MILNET (Military Network) രൂപം കൊണ്ടു.

ആശയ വിനിമയത്തിനായി TCP/IP പ്രോട്ടോകോൾ ഉപയോഗിച്ചിരുന്ന ARPANET അതിനു ശേഷം ശാസ്ത്രീയ ഗവേഷണങ്ങൾക്കും ആശയ വിനിമയത്തിനും ഉപയോഗിച്ചു. പിന്നീട് മറ്റനവധി ശൃംഖലകൾ കൂട്ടിചേർത്ത് ARPANET ഒരു വലിയ ശൃംഖലയായി. ലോകത്തിലെ ആദ്യ വൈഡ് ഏരിയ നെറ്റ്വർക്ക് ആയി ARPANET കണക്കാക്കപ്പെടുന്നു. ഇന്റർനെറ്റിന്റെയും TCP/ IP പ്രോട്ടോകോളിന്റെയും വികാസത്തിന് പങ്ക് വഹിച്ച വിന്റൻ ഗ്രേ സെർഫ് ഇന്റർനെറ്റിന്റെ പിതാവായി അറിയപ്പെടുന്നു.

വിന്റൻ ഗ്രേ സെർഫ് , ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് വിന്റ് സെർഫ് എന്ന് വിളിക്കപ്പെടുന്ന ഇദ്ദേഹം ഇന്റർനെറ്റിന്റെ പിതാവ് എന്ന അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ സഹവർത്തിയും അമേരിക്കൻ കമ്പ്യൂട്ടർ, ശാസ്ത്രജ്ഞനുമായ ബോബ് കാനിനൊടൊപ്പം ഇന്റർനെറ്റിന്റെ പ്രാരംഭ വികാസത്തിന് കാരണഭൂതനായി. അദ്ദേഹം അമേരിക്കയുടെ Defence Advanced Research Project Agency വകുപ്പിൽ ജോലി ചെയ്യുകയും TCP/IP പ്രോട്ടോകാളിന്റെ വികാസത്തിന് പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. ഇദ്ദേഹം ICANN ന്റെ രൂപീകരണത്തിലും ഉൾപ്പെട്ടിട്ടുണ്ട്.

1989 ൽ ഗവേഷകനായ ടിം ബെർണേഴ്സ് ലീ വേൾഡ് വൈഡ് വെബ് (WWW) എന്ന ആശയം മുന്നോട്ട് വച്ചു. ടിം ബർണേഴ്സ് ലീയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൂടി ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോ കോൾ (HTTP), HTML, വെബ് ബ്രൗസർ, വെബ് സെർവറിന്റെ സാങ്കേതിക വിദ്യ എന്നീ കണ്ടുപിടിത്തങ്ങളിലൂടെ ഖ്യാതി നേടി. ഇതിലൂടെ വെബ് ഡവലപ്പർക്ക് ഹൈപ്പർ ടെക്സ്റ്റ് ഉൾകൊളളിച്ച് വെബ് പേജുകൾ തമ്മിൽ ബന്ധിപ്പിക്കുവാൻ ഹൈപ്പർ ലിങ്കുകൾ ഉപയോഗിക്കാൻ സാധിച്ചു. ശബ്ദം, വാക്യം ചിത്രം എന്നിവ ഉൾപ്പെടുത്തി ആകർഷകമായ വെബ് പേജുകൾ രൂപകൽപ്പന ചെയ്യുവാൻ കഴിഞ്ഞു. 1990 കളിൽ ഈ മാറ്റം ഇന്റർനെറ്റിന്റെ ബൃഹത്തായ വികാസത്തിന് കാരണമായി.

ഇന്റർനെറ്റിനെ ഒരു ആഗോള പ്രതിഭാസമാക്കി മാറ്റാൻ ഭൂമി ശാസ്ത്രപരമായി വിദൂര സ്ഥലങ്ങളിലുള്ള പലവിധ സ്ഥാപനങ്ങളിലെ വിഭിന്നമായ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളാൽ ഉപയോഗിക്കപ്പെടുന്ന വിവിധതരം കമ്പ്യൂട്ടറുകൾ കൂട്ടിച്ചേർത്തു. ഇന്റർനെറ്റിന്റെ കമ്മ്യൂണിക്കേഷൻ പ്രോട്ടോ കോൾ ആയി ഉപയോഗിക്കുന്നത് TCP/IP ആണ്. ഇന്റർനെറ്റിലേക്ക് കൂട്ടിചേർക്കുന്ന ഏത് കമ്പ്യൂട്ടറും TCP/IP പ്രോട്ടോകോൾ പിന്തുടരണം. 1998 ൽ ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ സൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് സ്ഥാപിക്കപ്പെട്ടു. ICANN ഇന്റർനെറ്റിന്റെ ഉളളടക്കത്തെ നിയന്തിക്കുകയല്ല, മറിച്ച് അത് ഇന്റർനെറ്റിന്റെ യൂണിഫോം റിസോഴ്സ് ലൊക്കേറ്ററിന്റെ നയങ്ങൾ വികസിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇന്ന് ഇ-മെയിൽ, വിവരങ്ങൾ തിരയൽ, ഫയൽ കൈമാറ്റം, സോഷ്യൽ നെറ്റ്വർക്ക് തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ നൽകുന്ന ലോകത്തിലെ കോടിക്കണക്കിന് വരുന്ന കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പൊതുവായ ശൃംഖലയാണ് ഇന്റർനെറ്റ്, ഇന്റർനെറ്റ് ലോകത്തെവിടെയുമുള്ള ഉപയോക്താക്കളെ സേവിക്കുന്ന പരസ്പരം ബന്ധിപ്പിച്ച കമ്പ്യൂട്ടർ ശൃംഖലയാണ്.

ഇന്റർനെറ്റ് പോലെ തന്നെ ഒരു സ്ഥാപനത്തിനുളളിൽ TCP/IP പ്രോട്ടോകോൾ ഉപയോഗിച്ച് പങ്കുവയ്ക്കുന്ന വിവരം, സോഫ്റ്റ്വെയർ അല്ലെങ്കിൽ സേവനങ്ങൾ എന്നിവക്കുള്ള സ്വകാര്യ കമ്പ്യൂട്ടർ ശൃംഖലയാണ് ഇൻട്രാനെറ്റ്. ഇൻട്രാനെറ്റിലൂടെ വെബ് ഹോസ്റ്റ്, ഇ-മെയിൽ സേവനം, ഫയൽ കൈമാറ്റം, ഇന്റർനെറ്റിലൂടെയുള്ള മറ്റ് സേവനങ്ങൾ എന്നിവ സാധ്യമാകും.

ഒരു കമ്പനിയുടെ സ്വകാര്യ ശൃംഖലയുടെ ഭാഗമല്ലാത്ത ചില കമ്പ്യൂട്ടറുകൾക്ക് ഇൻട്രാനെറ്റ് ലഭ്യമാകുമ്പോൾ അതിനെ എക്സ്ട്രാനെറ്റ് എന്ന് വിളിക്കുന്നു. കമ്പനിയുടെ കൂട്ടുകച്ചവടക്കാർക്കും, വിൽപ്പനക്കാർക്കും വിഭവങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് എക്സ്ട്രാനെറ്റിന്റെ ഉദാഹരണമായി പരിഗണിക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.