വാട്ട്സാപ്പിൽ മെസേജ് അയക്കണമെങ്കിൽ നമ്പർ സേവ് ചെയ്താൽ മാത്രമേ സാധിച്ചിരുന്നുള്ളു. എന്നാൽ വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഈ പ്രശ്നത്തെ മറികടക്കുന്നതാണ്.
ഇനി മുതല്‍ ഒരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ ആ നമ്പറിലേക്ക് മെസേജ് ചെയ്യാൻ സാധിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കാനാണ് ഇങ്ങനെയൊരു ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ ആപ്പിന്റെ 2.22.8.11 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. അപരിചിതരുമായി ചാറ്റ് ചെയ്യേണ്ടി വരുമ്പോൾ ഇനി നമ്പർ സേവ് ചെയ്യേണ്ടി വരില്ല എന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകും.
നമുക്ക് ലഭിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്താൽ അത് വാട്ട് സാപ്പ് പ്രവർത്തിക്കുന്ന നമ്പർ ആണെങ്കിൽ അതിൽ “Chat with” എന്നൊരു ഒപ്ഷൻ ഉണ്ടാകും. ആ സംവിധാനം വഴി നേരിട്ട് ചാറ്റ് ആരംഭിക്കാവുന്നതാണ്.