ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യ ജീവിസങ്കേതമാണ് ചെന്തുരുണി (ശെന്തുരുണി വന്യ ജീവിസങ്കേതം.) 1984-ലാണ് ഇത് നിലവിൽവന്നത്. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ തെന്മലയി ലാണ് ഈ വന്യജീവിസങ്കേതം.
അനാ കാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻകൂറിക്ക എന്ന ചെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് വന്യജീവിസങ്കേതത്തിന് ഈ പേര് കിട്ടിയത്. തെന്മലയിൽ മാത്രമേ ഈ വ്യക്ഷം ലോകത്ത് വളരുന്നുള്ളൂ. ചുവന്ന നിറത്തിലുള്ള കറ ഈ മരത്തിൽനിന്ന് വരുന്നതുകൊണ്ടാണ് ഈ മരത്തിന് ചെന്തുരുണി എന്ന പേര് വന്നത്.
ശെന്തുരുണിപ്പുഴ, കഴുത്തുരുട്ടിപ്പുഴ, കുളത്തൂപ്പുഴ എന്നിവി ഈ വന്യജീവി സങ്കേതത്തിൽവെച്ച് സംഗമിച്ച് കടയാറായ് ഒഴുകുന്നു. വന്യജീവിസങ്കേതത്തിന് 172.403 ചതുരശ്രകിലോ മീറ്റർ വിസ്തീർണമുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭത്തയും (സതേൺ ബേഡ്വിങ്) ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭങ്ങളിൽ ഒന്നായ ഓറിയന്റൽ ഗ്രാസ് ജൂവലിനെയും ഇവിടെ കണ്ടെത്തിയിരുന്നു. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ പാർക്ക് ഇതിനടുത്താണ്. ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ സെൻസസ് നടന്നതും ഇവിടെയാണ്.