രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പത്താമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ബി.പി.എസ് ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 1557 ഒഴിവുണ്ട്. കേരളത്തിൽ 32 ഒഴിവാണുള്ളത്.
PARTICIPATING ORGANISATIONS
- Bank of Baroda
- Canara Bank
- Indian Overseas Bank
- UCO Bank
- Bank of India
- Central Bank of India
- Punjab National Bank
- Union Bank of India
- Bank of Maharashtra
- Indian Bank
- Punjab & Sind Bank
പ്രായം: 01.09.2020-ന് 20-28 വയസ്സ്. 02.09.1992-നും 01.09.2000-നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (രണ്ട് തീയതികളും ഉൾപ്പെടെ). എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വിമുക്തഭടർക്ക് അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്തവർക്കും ഒമ്പത് വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
അപേക്ഷ
www.ibps.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 850 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്തഭടർക്കും 175 രൂപ.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2020 സെപ്റ്റംബർ 23