Home Blog Page 21

The heartfelt track displays Ella’s talents as a vocalist

0

Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

Advertisements

“ The public has really embraced the sauna and made it a part of their daily lives,’ said Erik Strange Ankre, the co-owner of Pust. ”

Mixlix D. Browni – Founder, Mixlix Co

Developing agency is a common goal in psychotherapy, and many therapists aim to help people act autonomously in a way that works best for their individual needs and lifestyles. Agency is also important for people who have mental health conditions that might interfere with their decision-making. For example, the director of a psychiatric hospital might discuss the importance of giving the people who stay there agency–the ability to exert some control over their everyday lives and to act on their own environments.

Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

Advertisements

അനര്‍ട്ട് സൗരതേജസ് പദ്ധതി അപേക്ഷിക്കാം

0

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് ‘സൗരതേജസ്സ്’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ട് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അപേക്ഷിക്കാം. www.buymysun.com എന്ന വെബ്സൈറ്റില്‍ ‘സൗരതേജസ്സ്’ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
രണ്ട് കിലോ വാട്ട് മുതല്‍ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും, മൂന്ന് കിലോ വാട്ടിന് മുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്സിഡിയും ലഭിക്കും. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: www.anert.gov.in, ടോള്‍ഫ്രീ നമ്പര്‍: 1800 425 1803.

ഫെയ്സ്ബുക്ക് വാട്സാപ്പ് പ്രവർത്തനം തടസ്സപ്പെട്ടു.

0

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. സോറി സംതിങ് വെന്റ് റോങ് ’ എന്നാണ് ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റിൽ കാണിക്കുന്നത്. വാട്ട് സാപ്പിലും, വാട്ട്സാപ്പ് ബിസിനസ്സിലും സേവനങ്ങൾ മണിക്കൂറുകളായി തടസം നേരിട്ടു കൊണ്ടിരിക്കുന്നു. തടസ്സങ്ങൾ പരിഹരിക്കാൻ ഫേസ് ബുക്ക് കമ്പനിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ എല്ലാത്തരം സേവനങ്ങളും പൂർണ്ണമായും നിലച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു . എത്രയും വേഗം തടസ്സം പരിഹരിക്കുമെന്ന് ഫേസ്ബുക്ക് പ്രസ്താവനയിൽ അറിയിച്ചു.

Mini Job Fair at St.Antony’s College, Peruvanthanam (Idukki)

0

District Employment Exchange- Employability Centre conducting Mini JOB FAIR in Association with St.Antony’s College, Peruvanthanam (Idukki) on 08th October 2021(Friday).

Date: 8th October 2021
Venue: St.Antony’s College, Peruvanthanam (Idukki)

ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തു ഗൂഗിൾ ഫോം ഫിൽ ചെയ്യുക. ആദ്യം ഫിൽ ചെയ്തു Submit ചെയ്യുന്ന 600 ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമാവും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കുക. ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു മറുപടിയായി ടൈം സ്ലോട് ലഭിക്കുന്ന ക്രമത്തിൽ മാത്രമാവും ജോബ് ഫെയറിലേക്കു പ്രവേശനം ഉണ്ടായിരിക്കുക.

Advertisements
Advertisements

സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

0

Employment Exchange Registration Renewal 2022

01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.

ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല.
പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം.

Advertisements

ധനസഹായ പദ്ധതികള്‍ : ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

0

വനിതാ ശിശുവികസന വകുപ്പിന്റെ അഭയകിരണം, സഹായഹസ്തം, മംഗല്യ, പടവുകള്‍, വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികള്‍ക്കായി അപേക്ഷ നല്‍കേണ്ട തീയതി 2021 ഒക്ടോബര്‍ 15 വരെ നീട്ടിയതായി വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471-2346534.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

നാമമാത്ര/ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ ; വനിതകള്‍ക്ക് അപേക്ഷിക്കാം

0

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗക്കാരായ വനിതകള്‍ക്ക് നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി ഒരു ലക്ഷം വരെയുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,20,000 രൂപയില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള 25 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്.

പദ്ധതി പ്രകാരം പച്ചക്കറിമത്സ്യകൃഷി, ആടുവളര്‍ത്തല്‍, പശു വളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്‌കരണം, കാറ്ററിങ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, നോട്ട്ബുക്ക് ബൈന്‍ഡിങ്, കരകൗശല നിര്‍മ്മാണം, ടൈലറിംഗ്, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര/ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാം. നിലവില്‍ ബാങ്കുകള്‍/ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അവ വികസിപ്പിക്കുന്നതിനായും തുക ഉപയോഗിക്കാം.

താത്പര്യമുള്ളവര്‍ www.ksbcdc.com ല്‍ നിന്നും വായ്പ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ/ ഉപജില്ലാ ഓഫീസുകളില്‍ നല്‍കണം. അപേക്ഷാഫോറങ്ങളും ജാമ്യവ്യവസ്ഥകള്‍ സംബന്ധിച്ച വിവരങ്ങളും കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ ലഭിക്കും. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാക്ക് എന്‍ഡ് സബ്‌സിഡിയായി വായ്പാ തുകയുടെ 50 ശതമാനം (പരമാവധി 25,000) രൂപ അനുവദിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04912505366.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Advertisements

ന്യൂനപക്ഷ വിദ്യാർഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്

0

ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള മെറിറ്റ് കം മീൻസ് സ്കോളർ ഷിപ്പിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ മതവിഭാഗങ്ങളിൽപ്പെട്ട വി ദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക.

യോഗ്യത: ഇന്ത്യയിലെ ഏതെങ്കിലും സർക്കാർ കേന്ദ്ര സർക്കാർ/ സ്വകാര്യ സർവകലാശാലകളിലോ കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. ചുരുങ്ങിയത് ഒരുവർഷം ദൈർഘ്യമുള്ള കോഴ്സിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. മുൻ വാർഷിക ബോർഡ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കവിയാൻ പാടില്ല.

അപേക്ഷ: https://scholarships.gov.in/, https://minorityaffairs.gov.in/ എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപേക്ഷയ്ക്കൊ സമർപ്പിക്കണം.

Advertisements

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 നവംബർ 30 – കൂടുതൽ വിവരങ്ങൾക്ക് https://minorityaffairs.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 10 വയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു.

0

വൃക്കകൾ തകരാറിലായ ഓയൂർ, നെടുമാൻകോട് വീട്ടിൽ അജയകുമാറിന്റെ 10 വയസ്സുള്ള മകൻ അമ്പാടി കഴിഞ്ഞ പത്തു മാസമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ശസ്ത്രക്രിയക്ക് എകദേശം 24 ലക്ഷം രൂപയോളം ചെലവുവരും. ചികിത്സ സഹായത്തിനായി ഓയൂർ ഫെഡറൽ ബാങ്ക് ശാഖയിൽ അമ്മ ഹിമയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Hima. S, Account No: 10840100297800. IFSC code:FDRL0001084, FEDERAL BANK., OYOOR.ഫോൺ: +918593908947

എറണാകുളത്തെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (AIMS) 150 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവ്

0

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഘ്യത്തിൽ എറണാകുളത്തെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 150 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക്‌ 2021 സെപ്റ്റംബർ 7 -ാം തീയതി ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തപ്പെടുന്നു.

ബി.എസ്.സി /ജനറൽ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം.
പ്രായപരിധി 40 വയസ്സുവരെ.

ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ “7356754522” എന്ന നമ്പറിലേക്ക് ബയോഡാറ്റ whatsapp അയക്കുക. മറുപടിയായി ടൈം സ്ലോട്ട്സ് ലഭിക്കുന്ന ക്രമത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്തിനിടയിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

Advertisements

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടോക്കൺ സംവിധാനം ഏർപ്പെടുത്തി ആയിരിക്കും അഭിമുഖം നടത്തപ്പെടുക. ഉദ്യോഗാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതണം

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ കയ്യിൽ കരുതുക.

കൂടുതൽ വിവരങ്ങൾക്ക്👇🏻 എംപ്ലോയബിലിറ്റി സെന്റർ
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്
സിവിൽ സ്റ്റേഷൻ, കോട്ടയം
Phone: 0481-2563451/2565452
https://www.facebook.com/1928053387456034/posts/2892360521025311/

കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം 2021 ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

0

കേരള സർവകലാശാലയുടെ 2021-22 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് (www.admissions.keralauniversity.ac.in) എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് വിശാദാംശങ്ങൾ വെബ്സൈറ്റിൽ) സെപ്റ്റംബർ 5-ന് വൈകുന്നേരം 5 മണിയ്ക്കകം ഓൺലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതും പ്രസ്തുത വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കത്തെ അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. മാത്രമല്ല തുടർ അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിനായി സർവകലാശാല ഫീസ് മേൽപറഞ്ഞ രീതിയിൽ അടയ്ക്കേണ്ടതാണ്.

വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ ഹയർ ഓപ്ഷനുകൾ 2021 സെപ്റ്റംബർ 5 വൈകിട്ട് 5 മണിക്ക് മുമ്പായി നീക്കം ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കപ്പെടുന്നതും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്. അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം കോളേജുകളിൽ പ്രവേശനത്തിനായി ഹാജരായാൽ മതി.

Advertisements

സൗര സബ്സിഡി പദ്ധതിയുടെ ഭാഗമായി സൗര നിലയങ്ങൾ സ്ഥാപിക്കാൻ അവസരം

0

സൗര സബ്സിഡി പദ്ധതിയുടെ ഭാഗമായി 3 കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗര നിലയങ്ങൾ സ്ഥാപിക്കാൻ താത്പര്യമുള്ള ഗാർഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ എസ് ഇ ബി ആരംഭിച്ചു.

കെ എസ് ഇ ബി വെബ്സൈറ്റിൽ (www.kseb.in) നൽകിയിട്ടുള്ള നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താവിന് താത്പര്യം രേഖപ്പെടുത്താനുള്ള ലിങ്ക് ലഭ്യമാവും. ഇങ്ങനെ താത്പര്യം രേഖപ്പെടുത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ സൗര സബ്സിഡി പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള കമ്പനികൾക്ക് കൈമാറും. ഈ കമ്പനികൾ ഉപഭോക്താവിൻ്റെ പുരപ്പുറത്ത് സൗര നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച ശേഷം സാധ്യമാവുന്ന നിലയശേഷിയും, നിലയം സ്ഥാപിക്കാനുള്ള ആകെ മുതൽ മുടക്കും ഉപഭോക്താവിനെ അറിയിക്കും.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇ – കിരൺ (ekiran.kseb.in ) പോർട്ടൽ മുഖേന ഉപഭോക്താവിന് സബ്സിഡിയോടുകൂടി നിലയം സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഫീസും അപേക്ഷയും ഓൺലൈനായി നൽകാം. തുടർന്ന് കരാർ പ്രകാരം 3 മാസത്തിനകം ഉപഭോക്താവിന് നിലയം ലഭ്യമാവും.

താത്പര്യമറിയിക്കാനുള്ള ലിങ്ക് – https://tinyurl.com/vu6mxj8v

Advertisements

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ കേരള പോലീസിന്റെ ഹെല്പ് ലൈൻ സംവിധാനം

0

ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിന്റെ കാൾ സെന്റർ സംവിധാനം നിലവിൽ വന്നു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ കീഴിലാണ് കേരള സർക്കാർ ഒരു കേന്ദ്രീകൃത കാൾ സെന്റർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് 24 ണിക്കൂറും പ്രവർത്തിക്കുന്ന ഈ കാൾ സെന്ററിലേക്ക് സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും 155260 എന്ന ടോൾ ഫ്രീ നമ്പറിൽ തത്സമയം അറിയിക്കാവുന്നതാണ്.

സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണ്. കാൾ സെന്ററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.

Kerala ITI Admission 2021 started: സർക്കാർ ഐ.റ്റി.ഐ 2021 വർഷ പ്രവേശനം ഓൺലൈനായി

0

കേരള സംസ്ഥാനത്തിലെ സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-22 പരിശീലന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. അവസാന തീയതി 14/09/2021

https://www.itiadmissions.kerala.gov.in/ എന്ന സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷിക്കാം.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമെ സമർപ്പിക്കാൻ സാധിക്കയുള്ളു. പ്രസ്തുത അപേക്ഷ സംമ്പന്ധിച്ച എല്ലാ അറിയിപ്പുകളും ആ നമ്പറിലേക്ക് SMS ആയി ലഭിക്കുന്നതാണ്. രജിസ്ട്രേഷനു ശേഷം, അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും തുടർന്ന് അപേക്ഷാ ഫീസായ ₹100/- ഓൺലൈനായി തന്നെ അടക്കാവുന്നതുമാണ്.

Advertisements

സംസ്ഥാനത്തിലെ 104 ഗവ: ഐ ടി ഐ കളിലുമുള്ള NCVT, SCVT, COE കോഴ്‌സുകളിലേയ്ക്കുമായി ഒരു അപേക്ഷയേ അവശ്യമുള്ളു. എല്ലാ സീറ്റുകളിലേയ്ക്കും മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്. ഈ വർഷം മുതൽ ആകെ സീറ്റുകളുടെ 10% മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാർക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിലെ ട്രേഡുകൾ, കൗൺസിലിംഗ് സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾ വകുപ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ്.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍ സമയ പരിധി നീട്ടി

0

www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ നിര്‍വഹിക്കാം.

കോവിഡ്19 രോഗ വ്യാപന പശ്ചാത്തലത്തില്‍ 2021 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലോക്ഡൗണ്‍, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍/ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിച്ചു.

2020 ജുനുവരി 01 മതല്‍ 2021 ജൂലൈ 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്‌ടോബര്‍ 31 വരെ സമയമുണ്ട്. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതായ എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്‌ടോബര്‍ 31 വരെ സമയം ദീര്‍ഘിപ്പിച്ചു.

എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകള്‍ക്ക് മാറ്റമില്ല.

www.eemployment.kerala.gov.in വഴി 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍/ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് 2021 ഒക്‌ടോബര്‍ 31 വരെ നേരിട്ടോ മറ്റൊരാള്‍ മുഖേനയോ അസല്‍ സര്‍ട്ടിഫിക്കറ്റുമായെത്തി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പരിശോധന നടത്താം.

Advertisements

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താത്കാലിക നിയമനം ലഭിച്ച് 2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓക്‌ടോബര്‍ 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.

കോവിഡ് വാക്സീന്‍ ബുക്കിങ് ഇനി വാട്സാപ് വഴിയും ചെയ്യാം

0

കോവിഡ് വാക്സീന്‍ സ്ലോട്ടുകള്‍ ഇനി വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം. 9013151515 എന്ന നമ്പറിലേയ്ക്ക് ബുക്ക് സ്ലോട്ട് (Book Slot) എന്ന് ഇംഗ്ലീഷില്‍ സന്ദേശമയയ്ക്കണം. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സമീപത്തെ വാക്സിനേഷന്‍ കേന്ദ്രത്തിന്‍റെയും കുത്തിവയ്പ്പിനുള്ള സമയക്രമത്തിന്‍റെയും വിശദാംശങ്ങള്‍ അറിയാം.

നമ്പർ സേവ് ചെയ്യാതെ വാട്ട്സാപ്പിൽ ഓപ്പൺ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://wa.me/919013151515

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള സർക്കാർ ജോലി നേടാൻ അവസരം

0

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അമിനിറ്റീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് (എം.എൽ.എ. ഹോസ്റ്റൽ നിയമസഭാ സെക്രട്ടറിയേറ്റ്) നിയമനം
കാറ്റഗറി നമ്പർ : 313/2021
ശമ്പളം : 17,500 – 39,500(PR)
ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ (തിരുവനന്തപുരം-2, പ്രതീക്ഷിത ഒഴിവുകൾ

യോഗ്യത : 1. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. 2. ശാരീരിക ക്ഷമത ഉണ്ടായിരിക്കണം

വയസ്സ് : 18-36 (രണ്ടു തീയതികളും ഉൾപ്പെടെ, നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും)

1. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുള്ളൂ. ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കേണ്ട

2 .ഈ വിജ്ഞാപനപ്രകാരം തിരുവനന്തപുരം ജില്ലക്കായി പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കും തിരുവനന്തപുരം ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 22/09/2021

കൂടുതൽ വിവരങ്ങൾക്ക് : www.keralapsc.gov.in വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കുക.

Kerala State Job Portal Job Vacancies August 2021

0

Electrical maintenance Technician
at Devyani International Ltd
Qualification: Diploma in Craftsmanship (Electrical), Diploma/Polytechnic
Location: Vadakara, Sulthan Bathery
Job Code: JC2021962
Experience: 1 – 5 Years
Salary: 14000 – 18000 / Month
Last Date: 31 Aug 2021
Apply Online

TEAM MEMBER at Devyani International Ltd
Qualification: Any Qualification
Location: Sulthan Bathery
Job Code: JC2021961
Experience: 0 – 5 Years
Salary: 8000 – 14000 / Month
Last Date: 28 Aug 2021
Apply Online

TEAM MEMBER
at Devyani International Ltd
Qualification: Any Qualification
Location: Vadakara
Job Code: JC2021960
Experience: 0 – 5 Years
Salary: 8000 – 14000 / Month
Last Date: 31 Aug 2021
Apply Online

Advertisements

Team Member
at Devyani International Ltd
Qualification: Any Qualification
Location: Muvattupuzha
Job Code: JC2021959
Experience: 0 – 5 Years
Salary: 8000 – 14000 / Month
Last Date: 15 Sep 2021
Apply Online

Tele-Caller Executive – Technical & Software Training at Spectrum Softtech Solutions Pvt Ltd
Qualification: Any Qualification
Location: Kochi
Job Code: JC2021958
Experience: 0 – 3 Years
Salary: 10000 – 15000 / Month
Last Date: 31 Aug 2021
Apply Online

Student Counselor – Technical & Software Training at Spectrum Softtech Solutions Pvt Ltd
Qualification: Any Qualification
Location: Kochi
Job Code: JC2021957
Experience: 1 – 3 Years
Salary: 10000 – 20000 / Month
Last Date: 31 Aug 2021 Apply Online

Advertisements

Assistant Design Engineer
at Centroid Polymer Technologies
Qualification: Integrated
Location: Palakkad
Job Code: JC2021956
Experience: 0 – 2 Years
Salary: 10000 – 12000 / Month
Last Date: 31 Aug 2021
Apply Online

Admin Executive Office Coordinator
at ROMANSONS BUSINESS CENTRE
Qualification: Graduate
Location: Thiruvananthapuram
Job Code: JC2021955
Experience: 1 – 10 Years
Salary: 14000 – 16000 / Month
Last Date: 31 Aug 2021
Apply Online

Graphic Designer Photoshop Coreldraw at ROMANSONS BUSINESS CENTRE
Qualification: Any Qualification
Location: Thiruvananthapuram
Job Code: JC2021954
Experience: 1 – 2 Years
Salary: 18000 – 22000 / Month
Last Date: 31 Aug 2021
Apply Online

Advertisements

Bpo telecaller at DELLMARC
Qualification: Any Qualification
Location: Thrissur
Job Code: JC2021951
Experience: 0 – 2 Years
Salary: 8000 – 10000 / Month
Last Date: 31 Aug 2021
Apply online

COOK at Kamal Residency for Ladies
Qualification: Any Qualification
Location: Any Location
Job Code: JC2021950
Experience: 0 – 5 Years
Salary: 8000 – 15000 / Month
Last Date: 31 Aug 2021
Apply online

Area Sales Manager at eStore
Qualification: BCom (Honours), BBA, MBE (MASTER OF BUSINESS ECONOMICS), MBA, BBS (BUSINESS STUDIES)
Location: Any Location
Job Code: JC2021949
Experience: 5 – 20 Years
Salary: 17000 – 20000 / Month
Last Date: 10 Sep 2021
Apply Online

Advertisements

Sales Manager at eStore
Qualification: BCom (Honours), BCom, BBA, BBS (BUSINESS STUDIES), BA
Location: Any Location
Job Code: JC2021948
Experience: 1 – 15 Years
Salary: 12000 – 15000 / Month
Last Date: 10 Sep 2021
Apply Online

Sales Executive at eStore
Qualification: Secondary
Location: Any Location
Job Code: JC2021947
Experience: 0 – 5 Years
Salary: 10000 – 13250 / Month
Last Date: 10 Sep 2021
Apply online

Home Appliance Expert at myG
Qualification: Plus 2
Location: Wayanad
Job Code: JC2021944
Experience: 1 – 2 Years
Salary: 10000 – 15000 / Month
Last Date: 31 Aug 2021
Apply Online

Advertisements

ANDROID DEVELOPER TRAINEE at BETA INFO
Qualification: Any Qualification
Location: Malappuram
Job Code: JC2021931
Experience: 0 – 2 Years
Salary: 7000 – 10000 / Month
Last Date: 31 Aug 2021
Apply Online

Female Cleaner and Helper at Kamal Residency for Ladies
Qualification: Any Qualification
Location: Ernakulam, Maradu
Job Code: JC2021925
Experience: 0 – 5 Years
Salary: 8000 – 10000 / Month
Last Date: 31 Aug 2021 Apply Online

ഇനി ബിവറേജിൽ ഏത് മദ്യം ലഭ്യമാണെന്ന് ഓൺലൈനിൽ അറിയാം

0

ഓൺലൈനിൽ തന്നെ ഇഷ്ട ബ്രാന്റ് അടുത്തുള്ള ബിവറേജിൽ ലഭ്യമാണോ എന്ന് അറിയാൻ സംവിധാനം. കേരള ബിവറേജ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് സംവിധാനം നിലവിൽ വന്നത്.

ചെക്ക് ചെയ്യുന്ന വിധം

  1. ആദ്യം https://www.ksbc.kerala.gov.in/ എന്ന വെബ് സൈറ്റ് തുറക്കുക.
  2. തുടർന്ന് Live Stock Details എന്ന ലിങ്കിൽ പോകുക
  3. തുടർന്ന് ജില്ല സെലക്ട് ചെയ്യുക
  4. തുടർന്ന് ഔട്ട്ലറ്റ് സെലക്ട് ചെയ്യുക
  5. ലഭ്യമായ ബ്രാൻഡിന്റെ വിവരങ്ങൾ വില സഹിതം കാണാം.
  6. മുകളിൽ ബ്രാന്റ് പേര് ഉപയോഗിച്ച് തിരയാനും സംവിധാനം ഉണ്ട്. Search എന്ന കോളത്തിൽ പേര് നല്കി ബ്രാന്റ് വിവരങ്ങൾ അറിയാൻ സാധിക്കും.

തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, പത്തനംതിട്ട , എറണാകുളം, കോട്ടയം, കോഴിക്കോട് വയനാട് ജില്ലകളിലെ ഔട്ട്ലറ്റുകളിലാണ് ആദ്യം നടപ്പിലാക്കിയത്.

Advertisements