പുരപ്പുറങ്ങളിൽ 88% വരെ സബ്സിഡിയോടെ സൗരോർജ്ജ നിലയം സ്ഥാപിക്കാനുള്ള അസുലഭാവസരമാണ് കെ എസ് ഇ ബിയുടെ സൗര സബ്സിഡി സ്കീമിലൂടെ ലഭ്യമാവുന്നത്. കെ എസ് ഇ ബിയും ഉപഭോക്താവും ചേർന്ന് സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതും ഉപഭോക്താവ് സ്വയം സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതുമായ രണ്ട് സ്കീമുകളാണ് നിലവിലുള്ളത്. ഇരു പ്ലാനുകളിലും ആവശ്യത്തിലധികം ഉല്പ്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് വിൽക്കാനുള്ള അവസരവുമുണ്ട്.
രജിസ്റ്റർ ചെയ്തവരുടെ സ്ഥലപരിശോധന ഡിസംബറിൽ നടക്കുന്നതാണ്. നിർമ്മാണപ്രവർത്തികൾ മാർച്ച് 2021 – ൽ പൂർത്തിയാകും.
സൗര സബ്സിഡി സ്കീം രജിസ്ട്രേഷൻ, ലക്ഷ്യത്തിന്റെ 50% പിന്നിട്ടിരിക്കുകയാണ്. കെ എസ് ഇ ബിയുടെ കസ്റ്റമർ കെയർ പോർട്ടൽ സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ പോർട്ടലിന്റെ ലിങ്ക് : https://wss.kseb.in/selfservices/sbp