സോഷ്യൽ മീഡിയയിൽ താരമായ വനിതാ സബ് ഇൻസ്പെക്ടർ നന്മ മരം ഫൌണ്ടേഷൻ നടത്തിയ അഗ്നിച്ചിറക് പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. കോളേജ് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകളാണ് പരിപാടിയുടെ വിവിധ സംപ്രേഷണങ്ങളിൽ പങ്കെടുത്തത്. ഓരോ കൈപ്പേറിയ ജീവിതാനുഭവങ്ങളിലും പോരാടാനുള്ള ഊർജ്ജം അടങ്ങിയിട്ടുണ്ടെന്ന് ആനി ശിവ അഭിപ്രായപ്പെട്ടു. കഷ്ടത നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്നും സബ് ഇൻസ്പെക്ടർ പദവിയിൽ എത്തിച്ചേർന്നത് വരെയുള്ള അനുഭവങ്ങൾ അവർ പങ്കുവെച്ചു. നന്മ മരം ഫൌണ്ടേഷൻ സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ് അധ്യക്ഷൻ ആയിരുന്നു. ഡോ മുംതാസ് യഹിയ സ്വാഗതം പറഞ്ഞു. ഷാജഹാൻ രാജധാനി, രമ്യ കൃഷ്ണൻ, രശ്മി ബൈജു, ചിത്ര ഗോപാല കൃഷ്ണൻ, ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.