കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവില്‍ ഡ്രാഫ്ട്‌സ്മാന്‍ ,സിവില്‍ സ്ട്രക്‌ചെര്‍ എന്‍ജിനീയര്‍ എന്നീ കോഴ്‌സുകളിലേക്ക് ബി.ടെക് സിവില്‍, ഡിപ്ലോമ, ഐ.ടി.ഐ സിവില്‍ എന്നിവയാണ് യോഗ്യത. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് റീറ്റെയ്ല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം. എസ്.സി/ എസ്.ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും.
മലപ്പുറം, തൃശൂര്‍ , കോഴിക്കോട് , വയനാട് , പാലക്കാട് ,എറണാകുളം ജില്ലകളിലെ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം നല്‍കും. തൃശൂരിലാണ് പരിശീലനം. താമസവും,ഭക്ഷണവും സൗജന്യം. ഫോണ്‍ :9288006404,9288006425