ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

0
1523
Advertisements

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ ആദ്യം തന്നെ പോലീസില്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടതെന്നും കേരള പോലീസ് അറിയിക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരികെ ലഭിക്കുന്നതിനായി ഫെയ്‌സ്ബുക്ക് തന്നെ ഒരുക്കുന്ന സഹായ സംവിധാനം നിലവിൽ ഉണ്ട്.

അക്കൗണ്ട് തിരികെ ലഭിക്കാന്‍ :

  1. https://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക.
  2. ‘My account is compromised’ എന്നത് ക്ലിക്ക് ചെയ്യുക.
  3. ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ നല്‍കുക.
  4. ഈ വിവരങ്ങളുമായി യോജിക്കുന്ന യൂസര്‍മാരെ ഫെയ്സ്ബുക്ക് കണ്ടെത്താന്‍ ശ്രമിക്കും.
  5. അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പാസ്സ്വേര്‍ഡ് ചോദിക്കും.
  6. പഴയപാസ്സ്വേര്‍ഡ് മാറ്റിയിട്ടുണ്ടെകില്‍. Secure my Account എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
  7. reset ചെയ്യാനുള്ള പാസ്‌വേര്‍ഡ് നല്‍കരുത്. പകരം no longer have access these ലിങ്ക് ക്ലിക്ക് ചെയ്യുക.
  8. പാസ്വേര്‍ഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയില്‍ വിലാസത്തിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയില്‍ ആയി സെറ്റ് ചെയ്യുക.
  9. തുടര്‍ന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കും.

Leave a ReplyCancel reply

This site uses Akismet to reduce spam. Learn how your comment data is processed.