Message from Kollam Collector

0
2036
Advertisements

പ്രിയമുള്ളവരെ, വടക്കൻ ജില്ലകളി ൽ മഴ അതിശക്തമായി തുടരുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് രക്ഷാ ദൗത്യത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെയും കേന്ദ്രമായി നിന്ന ജില്ലയാണ് കൊല്ലം. നിരവധി ക്യാമ്പുകളിലായി ആയിരങ്ങൾ കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ
സഹായഹസ്തങ്ങളുമായി നമ്മൾ ഇറങ്ങുകയാണ്. കളക്ടറേറ്റിന് സമീപമുള്ള ടി എം വര്ഗീസ് ഹാളി ൽ നാളെ (ഓഗസ്റ്റ് 10) രാവിലെ 9.30ന് അവശ്യ വസ്തുക്കളുടെ ശേഖരണ കേന്ദ്രം ആരംഭിക്കുന്നു.

നമ്മളാൽ കഴിയുന്ന ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു കൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തെ നമുക്കൊരുമിച്ചു നേരിടാം.

താഴെ പറയുന്ന ദുരിതാശ്വാസ സാമഗ്രികൾക്ക് മുൻഗണന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു..
ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രധാനമായും ആവശ്യമുള്ള

Advertisements
  • Bedsheets,
  • blankets,
  • Mats, Towels,
  • Lungis ,
  • Kids cloths,
  • Winter cloths,
  • Silppers,
  • Mosquito coil,
  • Emergency light,
  • Torch

എന്നിവ നമ്മളാൽ കഴിയും വിധം ശേഖരിക്കുകയാണ്. മാത്രമല്ല അത്യാവശ്യ മരുന്നുകൾ, പെട്ടെന്ന് മോശമാകാത്ത ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം, എന്നിവയും ആവശ്യമാണ്. ഉപയോഗിചിട്ടില്ലാത്തതും മാന്യമായതുമായ വസ്ത്രങ്ങൾ റ്റി .എം വർഗീസ് ഹാളിലോ താലൂക്ക് ഓഫീസികളിലോ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്ന.

ജില്ലയിലെ എല്ലാ ജനങ്ങളുടേയും സഹകരണം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു.

ബി.അബ്ദുൾ നാസർ ഐ.എ.എസ് ,
ജില്ലാ കളക്ടര്‍, കൊല്ലം.
Floods REHAB Kollam 2019

Advertisements

Leave a ReplyCancel reply

This site uses Akismet to reduce spam. Learn how your comment data is processed.