സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനം

0
2172
Advertisements

എംപ്ലോയ്‌മെന്റ് വകുപ്പ് നടപ്പിലാക്കുന്ന വൊക്കേഷണല്‍ ഗൈഡന്‍സ് ശാക്തീകരണം പദ്ധതിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസത്തെ സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനം ആരംഭിക്കുന്നു.

താല്പര്യമുള്ളവര്‍ ബയോഡാറ്റ, വാട്‌സ്ആപ്പ് നമ്പര്‍ സഹിതം 2024 ജനുവരി 8 നകം rpeeekm.emp.lbr@kerala.gov.in ഇമെയില്‍ ഐഡിയില്‍ രജിസ്റ്റര്‍ ചെയ്യണം. എല്‍ എസ് ജി ഐ സെക്രട്ടറി (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ബിഡിഒ), പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, പ്രൊബേഷന്‍ ഓഫീസര്‍ തുടങ്ങിയ പി എസ് സി ബിരുദതല പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. ആദ്യം അപേക്ഷിക്കുന്ന 40 പേര്‍ക്കാണ് പ്രവേശനം. എറണാകുളം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഫോണ്‍: 0484- 2312944

Leave a ReplyCancel reply

This site uses Akismet to reduce spam. Learn how your comment data is processed.