Advertisements
മദ്യവിതരണത്തിനു വേണ്ടി തയാറാക്കുന്ന ആപ്പിന് പേരിട്ടു. ‘ബെവ് ക്യൂ’. ശനിയാഴ്ച മുതൽ അപ്പ് നിലവിൽ വരുമെന്ന സൂചനയാണ് വെബ്കോ ഉന്നതവൃത്തങ്ങൾ നൽകുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ ആപ്പിന്റെ പ്രവർത്തനം തുടങ്ങും. ഗൂഗിളിന്റെ അപ്പ് ടെസ്റ്റിംഗിൽ എന്തെങ്കിലും സാങ്കേതിക പിഴവുകൾ കണ്ടെത്തിയാൽ ആപ്പിന്റെ പ്രവർത്തനം വീണ്ടും വൈകും.
ബുക്ക് ചെയ്യുന്നവർക്ക് ഒരു ടോക്കൺ ലഭിക്കുന്നതാണ്. ടോക്കണിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്ത് ഏറ്റവും അടുത്തുള്ള ഔട്ട് ലറ്റിൽ നിന്നും മദ്യം ലഭിക്കും.
Link for downloading App : Updating soon
