മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

CHIEF MINISTER’S CONNECT TO WORK SCHEME.

0
1472
Advertisements

10th/+2/ITI/Diploma/Degree യ്ക്ക് ശേഷം UPSC/ PSC/ SSB/RRB തുടങ്ങി കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെൻ്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരോ കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവ്വകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനം നേടുന്നവരോ ആയ 18 നും 30 നും മധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. https://www.eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കായി സർക്കാർ ഉത്തരവ് പരിശോധിക്കുക.

പദ്ധതിയുടെ ലക്ഷ്യം

വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലനത്തിനുളള സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പരിശീലനം പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി പ്രതിമാസം 1000/- രൂപ ഒരു വർഷത്തേക്ക് തയ്യാറെടുക്കുന്നവർക്കും സാമ്പത്തിക സഹായം നൽകുന്നതിനാണ് ഈ പദ്ധതി ലക്ഷമിടുന്നത്.

പദ്ധതിയുടെ ഗുണഭോക്താക്കൾ

18 മുതൽ 30 വയസ് വരെ പ്രായമുള്ള യുവതി-യുവാക്കളിൽ പ്ലസ്‌ടു/വി.എച്ച്.എസ്.സി/ഐ.ടി.ഐ/ഡിപ്ലോമ/ഡിഗ്രി വിജയത്തിനു ശേഷം വിവിധ സ്കിൽ കോഴ്‌സുകൾ പഠിക്കുന്നവരോ വിവിധ ജോലിക്ക് വേണ്ടിയോ/മത്സരപരീക്ഷകൾക്ക് വേണ്ടിയോ തയ്യാറെടുക്കുന്നതോ ആയ യുവതി യുവാക്കൾ.

Advertisements

അർഹതാ മാനദണ്ഡങ്ങൾ

  • കേരള സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല
  • അപേക്ഷിക്കുന്ന വർഷം ജനുവരി 1 അടിസ്ഥാനമാക്കി, 18 വയസ്സ് പൂർത്തിയായവരും 30 വയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ.

ആർക്കൊക്കെ അപേക്ഷിക്കാം / നിബന്ധനകൾ

കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ/ “ഡീംഡ് സർവ്വകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവ്വീസ് സെലക്ഷൻ കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര, ന പൊതുമേഖലാ റിക്രൂട്‌ട്‌മെൻ്റ് ഏജൻസികൾ എന്നിവ നടത്തുന്ന അപേക്ഷ സമർപ്പിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.

Required Documents (Self-attested copies) for Online Application

  1. Address Proof
  2. Date of Birth (DOB) Proof
  3. Annual Family Income Certificate (≤ ₹1,00,000)
  4. Educational Qualification Certificate issued by authorized Universities / Schools / Colleges / Institutions
  5. Acknowledgement Slip / Application Slip (for those who are applying for Competitive exam categories as per CHIEF MINISTER’S CONNECT TO WORK SCHEME norms)
  6. First page of Bank Passbook showing Account Number Details
  7. Authentication Letter from the Head of Institution certifying that the candidate is undergoing skill development course.
  8. Passport Size Photo (recent color photograph)
  9. Applicant’s Signature (Scanned signature)
  10. Self-Declaration Certificate signed by the candidate confirming that he/she is preparing for competitive exams.

Leave a ReplyCancel reply

This site uses Akismet to reduce spam. Learn how your comment data is processed.