സിവിൽ പോലീസ് ഓഫീസർ മത്സര പരീക്ഷാ പരിശീലനം

0
416
Advertisements

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌പെഷ്യൽ ടോപ്പിക്കുകളുടെ 15 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാർഥികൾ 2023 ഫെബ്രുവരി 25 നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ പത്താം നിലിയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ടോ 0471-2330756 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടോ രജിസ്റ്റർ ചെയ്യണം.

Leave a ReplyCancel reply

This site uses Akismet to reduce spam. Learn how your comment data is processed.